Saturday, December 22, 2012

സഖി,ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു .....

സഖി,ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു .....


ഒരുപിടിയോര്‍മകളെനിക്കായ്‌ നല്‍കിയെന്‍ ,
പ്രിയസഖി നീയെങ്ങൊ മറഞ്ഞു പോയി.........
പറയാന്‍ മറന്നതും,പറയാതിരുന്നതും,            
സഖി നീയറിഞ്ഞിരുന്നുവെങ്കില്‍..              
അകലെയാണവള്‍ ,എങ്കിലും അവളിന്നുമെന്നെ -
യോര്‍ക്കുന്നു എന്നെന്‍ അഗധാരിലായാരോ
ചൊല്ലിടുന്നു ..
അകന്നുപോയ് അവളെങ്കിലും എന്‍
സ്മ്രിതിയിലെന്നരികിലായ് നിന്നിടുന്നു...
 
ഇന്നകലേണ്ടിവന്നുവെന്നാലും ഒരുനാള്‍
അവളെന്നില്‍ അലിയാനായ് എത്തുമെന്നും,
പറയാതെ പോയയാ വാക്കുകള്‍ ആ കാതില്‍
ഒരു മന്ത്രം പോലെ ഞാന്‍ ചൊല്ലുമെന്നും,
പ്രതീക്ഷയും ആശയുമായെന്‍ മനമീ
ദിനങ്ങള്‍ നീക്കീടുന്നു...

എന്‍ സഖിക്കായ് കാത്തുസൂക്ഷിച്ചു ഞാന്‍
കൊച്ചു സമ്മാനങ്ങള്‍,
ഒരുനാള്‍ വരും,വരുമവള്‍ക്കായ്‌ അവ നല്‍കുവാന്‍
എന്നെന്‍ കാതിലാരോ മന്ത്രിക്കും പോലെ...

അവളെ ഞാന്‍ ആദ്യമായ് കണ്ടയാ നാളിന്നു-
മെന്‍ മനദാരില്‍ ഒരു ബിംബം പോല്‍
പ്രതിഫലിച്ചിടുന്നു...
 പിരിഞ്ഞു പോകും നേരമൊരു
നിമിഷം അവള്‍ പിന്‍തിരിഞ്ഞു,പുഞ്ചിരിച്ചു,
കൈ വീശിയതെന്‍ മനസ്സിലൊരു ഛായാ-
ചിത്രമായ്‌ നിലകൊള്ളുന്നു...
ഒരു തുള്ളി മിഴിനീര്‍ തിളക്കവും കണ്ടു,
ഞാനാ കൊച്ചു നയനങ്ങളിലന്നേരം...

 ഇന്നും എന്നും അവളെന്നിലൊരു 

വിങ്ങലായ്,മധുര സ്വപ്നമായ്
നിലനില്‍ക്കുമെന്ന സത്യമെന്‍ മന-
മുള്‍ക്കൊള്ളുമീ നിമിഷത്തില്‍,

ഞാനറിയുന്നു 
സഖീ,ഇന്നും ഞാന്‍ നിന്നെ സ്നേഹിച്ചിടുന്നു......

No comments:

Post a Comment